ThiruvananthapuramNattuvarthaLatest NewsKeralaNews

സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ല: എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ലെന്ന് ജലീൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങൾക്കതിരെ പ്രതികരണവുമായി കെ.ടി.ജലീല്‍ എം.എൽ.എ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്നും ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം, ഇതോടെ അപ്രസക്തമായെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ജലീൽ വ്യക്തമാക്കി.

‘യു.എ.ഇ കോൺസൽ ജനറലുമായി ബിസിനസിന് ശ്രമിച്ചിട്ടില്ല. യു.എ.ഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ, ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവൽ ഏജന്‍സി നടത്തിയിരുന്നു’, ജലീൽ പറഞ്ഞു.

‘ഉംനൈറ്റ്, ഉമ്മോണിങ് മെസേജുകള്‍; രണ്ടു പുസ്തകം പ്രകാശനം ചെയ്തതിന്റെ പ്രത്യുപകാരമായി ശരീരം കൊടുക്കണോ’: അതിജീവിത

നികുതി അടയ്ക്കാത്ത ഒരു രൂപപോലും തന്റെ കൈവശമില്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതു പണ്ടേ ബോധ്യപ്പെട്ടതാണെന്നും ജയിൽ പറഞ്ഞു. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ലെന്നും അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ താൻ ഇങ്ങനെയാവില്ല ജീവിക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.

‘മാധ്യമം പത്രത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഴ്സനൽ ഐഡിയിൽ നിന്നാണ് ഇ–മെയിൽ അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. അത് എന്റെ ഒദ്യോഗിക നാമമാണ്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ? ഒരു യു.ഡി.എഫ് എം.പിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്’, ജലീൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button