KeralaIndia

തങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ചത് എ.ഡി.ജി.പി. അജിത് കുമാർ എന്ന് സ്വപ്‌നയും സരിത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് സരിത് മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്നെയാണ് സ്വപ്നയും പറഞ്ഞത്.

മറ്റൊരു പ്രതി സന്ദീപാണ് സ്വപ്നയുമായി ബെംഗളൂരുവിലേക്കുപോയത്. അജിത്കുമാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി.കേരളം വിടാന്‍ നിര്‍ബന്ധിച്ചത് ശിവശങ്കറാണ്. ബെംഗളൂരുവില്‍നിന്ന് നാഗാലാന്‍ഡിലേക്ക് പോകാനായിരുന്നുപദ്ധതി. ആ യാത്രയില്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായും സ്വപ്നാ സുരേഷ് ആരോപിച്ചു. ശിവശങ്കര്‍ നിര്‍ദേശിച്ച പാതയിലൂടെയാണ് സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്.

അജിത്കുമാറാണ് റൂട്ട് നിര്‍ദേശിച്ചത്.ഏത് ചെക്പോസ്റ്റിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദേശം നല്‍കിയതും അദ്ദേഹം. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു.ശിവശങ്കറിന് പോലീസില്‍നിന്ന് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് എ.ഡി.ജി.പി. അജിത്കുമാറാണെന്നും സ്വപ്ന വ്യക്തമാക്കി. അജിത്കുമാറിനെ നേരിട്ട് അറിയില്ല. ബെംഗളൂരിവുലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നതല ഇടപെടലുണ്ടായി. അത് അജിത്കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂര്‍വം കേരളത്തില്‍നിന്ന് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button