കോഴിക്കോട്: മൂന്നാമത് രാജ്യാന്തര വനിത ചലച്ചിത്രോത്സത്തിൽ, സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ കുഞ്ഞിലയ്ക്കെതിരെ സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. കുഞ്ഞിലയുടേത് വികൃതിയാണെന്നും ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നും രഞ്ജിത്ത് വിശദീകരിച്ചു.
അതേസമയം, ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിൽ കുഞ്ഞില പ്രതികരിച്ചിരുന്നു. ’ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കിൽ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് എങ്ങനെയാണ്’, കുഞ്ഞില ചോദിച്ചു.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ മൂന്ന് നിലയുള്ള വീടിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു
കുഞ്ഞിലയുടെ ’അസംഘടിതർ’ എന്ന ചിത്രം മേളയിൽ നിന്ന് ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനാണെന്നായിരുന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയിയുടെ വിശദീകരണം. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments