KeralaLatest NewsNews

നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്

2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്

കൊച്ചി: നടിയുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്. പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു.

read also: പറവൂരിൽ മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.’ സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും’ നടി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button