KeralaMollywoodLatest NewsNewsEntertainment

‘ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നത് ഇതിലും ചെറ്റത്തരങ്ങള്‍’: തുറന്നു പറഞ്ഞ് കലാ സംവിധായകൻ

വ്യക്തിതാല്പര്യങ്ങള്‍ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആള്‍ക്കാർ ഏതു ലെവല്‍ വരെയും പോകും

സിനിമ മേഖലയിൽ താൻ നേരിട്ട ദുരനുഭവം പറഞ്ഞ് പ്രശസ്ത കലാ സംവിധായകൻ മനു ജഗദ്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് മനു ജഗദ് ദുരനുഭവം വിവരിക്കുന്നത്. ഷൂട്ടിങ്ങിനായി ചെന്നൈയില്‍ നിന്നും അർധരാത്രി തൃശൂരിലെത്തിയ തനിക്ക് താമസിക്കാൻ തന്നത് പൊലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ആയിരുന്നുവെന്നുമാണ് മനു ജഗദ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

സംവിധായകനോടുള്ള ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് സിനിമയ്ക്കൊപ്പം നിന്നതെന്നും മനു ജഗദ് പറയുന്നു. ഒരു ചീഫ് ടെക്‌നീഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങള്‍ അവസാനിക്കണം. എനിക്കിന്നും മനസിലാകാത്ത ഒരു കാര്യം പൊലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ഏതു സ്വാധീനത്തിലാണ് ഈ കണ്‍ട്രോളർ എനിക്ക് വേണ്ടി ഓക്കെ ആക്കിയത് എന്നാണ്.

read also: ഒരു സപ്തതി ആഘോഷവും പ്രശ്നങ്ങളും: ഭരതനാട്യം പുതിയ ടീസർ എത്തി

കുറിപ്പിന്റെ പൂർണരൂപം

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കണ്‍ട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടല്‍. Art director എന്ന രീതിയില്‍ ചെന്നൈയില്‍ നിന്നും അർധരാത്രി തൃശൂർ റൗണ്ടില്‍ എത്തിയ എനിക്ക് പ്രൊഡക്ഷൻ കണ്‍ട്രോളറുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ asst ആയ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം. പാതിരാത്രി പ്രസ്തുത ബില്‍ഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബില്‍ഡിങ്ങിന് മുന്നില്‍ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികള്‍ അതിനെയൊക്കെ ബന്ധിച്ചു ഒരു പൊലീസ് റിബണ്‍. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു..

ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി. ഇത്തിരി നേരം wait ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലില്‍ നിങ്ങള്‍ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോള്‍ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തില്‍ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങള്‍ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്കു..

ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പൊലീസ് കേസില്‍ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്നദ്ദേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറന്റോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്ലോറില്‍ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളില്‍ ഒരു room തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനല്‍ വഴി പുറത്തേയ്ക്ക്. മൊബൈല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ഫ്ലോർ കാർപെറ്റ് ഉള്‍പ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലില്‍.

റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയില്‍ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു…

അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്കൊള്ളൂ.. എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും. ഒരു ചീഫ് ടെക്‌നിഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങള്‍ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പൊലീസ് കേസിലുള്ള ഒരു ഹോട്ടല്‍ ഏതു സ്വാധീനത്തിലാണ് ഈ കണ്‍ട്രോളർ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയില്‍ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങള്‍. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം.

വ്യക്തിതാല്പര്യങ്ങള്‍ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആള്‍ക്കാർ ഏതു ലെവല്‍ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയില്‍ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ…ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടല്‍ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്.. ഇന്ന് ഗൂഗിള്‍ സെർച്ചില്‍ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയർ ചെയ്യുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button