CricketLatest NewsNewsSports

ആരുടെയും അവസരം കളയാൻ ആഗ്രഹിക്കുന്നില്ല: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. 2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്സിന്‍റെ ഏകദിന അരങ്ങേറ്റം.

‘എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്താനാണ് ആഗ്രഹമെങ്കിലും തുടർച്ചയായ മത്സരങ്ങൾ എന്നെ തളർത്തുന്നു. എനിക്കുള്ളതെല്ലാം നൽകുന്നതിനായി 50 ഓവർ കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കും ടി20 ഫോർമാറ്റിലുള്ള എന്റെ സമ്പൂർണ്ണ പ്രതിബദ്ധത കാണിക്കാൻ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുകയാണ്. ആരുടെയും അവസരം കളയാതെ വളരെ ആലോചിച്ചാണ് ഈ തീരുമാനം എടുത്തത്’ സ്റ്റോക്സ് ട്വീറ്റ് ചെയ്തു.

104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റണ്‍സ് ഏകദിന കരിയറിൽ നേടി. മൂന്ന് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഏകദിനങ്ങളില്‍ സ്റ്റോക്സിന്‍റെ പേരിലുണ്ട്. ഏകദിനങ്ങളില്‍ 74 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടമാണ് കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം.

Read Also:- പല്ല് വൃത്തിയാക്കാൻ മൈക്രോബോട്ടുകൾ, പുതിയ കണ്ടെത്തലുകൾ ഇങ്ങനെ

2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതില്‍ സ്റ്റോക്സ് നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം റണ്‍ ഓടുന്നതിനിടെ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്ന പന്തിലാണ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് മത്സരം സമനിലയാക്കിയത്. പിന്നീട് സൂപ്പര്‍ ഓവറിലും മത്സരം സമനിലയായപ്പോൾ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button