മാഞ്ചസ്റ്റർ: ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ആശങ്ക നിറച്ച് ഇംഗ്ലീഷ് സ്‌പിന്നര്‍ ജാക്ക് ലീച്ച്. ഫീല്‍ഡിംഗ് ശ്രമത്തിനിടെ പരിക്കേറ്റ ലീച്ചിന് കണ്‍കഷന്‍ അനുഭവപ്പെടുകയായിരുന്നു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ ദേവോണ്‍ കോണ്‍വേയുടെ ബൗണ്ടറി ശ്രമം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജാക്ക് ലീച്ചിന് പരിക്കേറ്റത്.
ബൗണ്ടറി ശ്രമം തടയുന്നതിനിടെ ലീച്ചിന്‍റെ തല മൈതാനത്ത് ഇടിക്കുകയായിരുന്നു. ഉടനെ ജോണി ബെയര്‍സ്റ്റോ അടക്കമുള്ള സഹതാരങ്ങളും ന്യൂസിലന്‍ഡ് ടീമിന്‍റെ ഫിസിയോയും ഓടിയെത്തി. ഇതിന് ശേഷം ഇംഗ്ലണ്ട് ടീമിന്‍റെ ഫിസിയോ അടക്കമുള്ള സ്റ്റാഫും താരത്തിന് അരികിലെത്തുകയായിരുന്നു.
ഇതോടെ മാറ്റ് പാര്‍ക്കിന്‍സണെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനാണ് പാര്‍ക്കിന്‍സണ്‍ ഒരുങ്ങുന്നത്. ലീച്ചിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇനി കളിക്കാനാവില്ല. 2019ന് ശേഷം ആദ്യമായി ഹോം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയതായിരുന്നു ജാക്ക് ലീച്ച്.
Read Also:-ക്യാൻസർ സാധ്യത കുറയ്ക്കാൻ കൂൺ
അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യ ദിനം ഒന്നാം ഇന്നിംഗ്‌സില്‍ 98-8 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. നാല് വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണും മൂന്ന് പേരെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സും ഒരു വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയെ പ്രതിരോധത്തിലാക്കിയത്.
England bowler Jack Leach has withdrawn from the first Test against New Zealand with concussion and has been replaced by Matt Parkinson ? pic.twitter.com/R8TJozfs6V
— Sky Sports News (@SkySportsNews) June 2, 2022
Post Your Comments