മാഞ്ചസ്റ്റർ: ടി20 ലോകകപ്പിനുള്ള 15 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജോണി ബെയര്‍സ്റ്റോയെ ടീമിൽ നിന്ന് ഒഴിവാക്കി. 15 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തെ ഒഴിവാക്കിയത്. ഗോള്‍ഫ് കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റ ജോണി ബെയര്‍സ്റ്റോക്ക് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ടി20 ലോകകപ്പും നഷ്ടമാവും.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബെയര്‍സ്റ്റോക്ക് പകരം നോട്ടിംഗ്‌ഹാംഷെയര്‍ ബാറ്റ്‌സ്മാനായ ബെന്‍ ഡക്കറ്റിനെ ഇംഗ്ലണ്ട് ടീമിലെടുത്തു. ടി20 ലോകകപ്പില്‍ ബെയര്‍സ്റ്റോയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. അടുത്തിടെ ഇംഗ്ലണ്ട് ജയിച്ച നാലു ടെസ്റ്റിലും ബെയര്‍സ്റ്റോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ടി20 ലോകകപ്പിനുള്ള ടീമില്‍ ജേസണ്‍ റോയിയെ തഴഞ്ഞപ്പോള്‍ ബെയര്‍സ്റ്റോയെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യിക്കാനായിരുന്നു ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത അപകടത്തില്‍ പരിക്കേറ്റത്. ലോകകപ്പിനുളള 15 അംഗ ടീമിന് പുറമെ പാകിസ്ഥാന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെയും ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടി20യില്‍ അഞ്ച് പുതുമുഖങ്ങളാണ് പാകിസ്ഥാനെതിരായ ഇംഗ്ലണ്ട് ടീമിലുള്ളത്.
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍, മൊയീൻ അലി, ഹാരി ബ്രൂക്ക്, സാം കുറാൻ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്. റിസർവ് താരങ്ങൾ: ലിയാം ഡോസൺ, റിച്ചാർഡ് ഗ്ലീസൺ, ടൈമൽ മിൽസ്.
Read Also:- പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാകുന്നത് അഫ്ഗാനിസ്ഥാനും
പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍, മൊയീൻ അലി, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, സാം കുറാൻ, ബെൻ ഡക്കറ്റ്, ലിയാം ഡോസൺ, റിച്ചാർഡ് ഗ്ലീസൺ, ടോം ഹെൽം, വിൽ ജാക്ക്‌സ്, ഡേവിഡ് മലൻ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ഒല്ലി സ്റ്റോൺ, റീസ് ടോപ്ലി, റീസ്. ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ലൂക്ക് വുഡ്, മാർക്ക് വുഡ്.
Post Your Comments