ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ്. 161 റൺസെടുത്ത സ്റ്റോക്‌സ് 17 സിക്സറാണ് മത്സരത്തിൽ പറത്തിയത്. വോർസെസ്റ്റർഷെയറിനെതിരെയായിരുന്നു സ്റ്റോക്സിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ച സ്റ്റോക്‌സ് അറുപത്തിനാലാം പന്തിൽ സെഞ്ച്വറി തികച്ചു. ജോഷ് ബേക്കറുടെ ഓവറിൽ തുടർച്ചയായ അഞ്ച് സിക്സർ പറത്തിയായിരുന്നു സെഞ്ച്വറി നേട്ടം.
സെഞ്ച്വറിക്ക് ശേഷവും ബെന്‍ സ്റ്റോക്‌സിന്‍റെ സിക്‌സര്‍ വേട്ട തുടർന്നു. ഇന്നിംഗ്സിൽ പതിനേഴ് തവണയാണ് പന്ത് ബൗണ്ടറി ലൈൻ കടന്നത്. കൗണ്ടി ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്‌സറെന്ന റെക്കോർഡും സ്റ്റോക്‌സ് സ്വന്തമാക്കി. 1995ൽ ആൻഡ്രു സൈമണ്ട്സ് നേടിയ 16 സിക്‌സിന്‍റെ റെക്കോർഡാണ് സ്റ്റോക്‌സ് മറികടന്നത്.
Read Also:- മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാവുന്ന 81-മത്തെ താരമാണ് സ്റ്റോക്‌സ്. അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനായിരുന്ന റൂട്ട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ നായകസ്ഥാനം രാജിവെച്ചിരുന്നു.
Post Your Comments