മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി ഇടപെടണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നതെന്ന് കപില്‍ ദേവ് പറഞ്ഞു.
‘യൂറോപ്യന്‍ ഫുട്ബോളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെക്കാള്‍ ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ലോകകപ്പില്‍ മാത്രമാണ്. ക്രിക്കറ്റും അതേവഴിയിലേക്കാണ് നീങ്ങുന്നത്. ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പില്‍ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നത്. ക്ലബ്ബ് ക്രിക്കറ്റിന്‍റെ ഭീഷണിയെ മറികടന്ന് ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് ഐസിസി ഗൗരവമായി ആലോചിക്കണം’ കപില്‍ ദേവ് പറഞ്ഞു.
Read Also:- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങള്‍ ഇതാ!
അതേസമയം, അടുത്ത ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നും അടുത്ത ഒമ്പത് വര്‍ഷത്തിനിടയില്‍ മൂന്ന് ഏകദിന ലോകകപ്പുകളാണ് രാജ്യങ്ങള്‍ കളിക്കാന്‍ പോകുന്നതെന്നുമാണ് ഐസിസിയുടെ നിലപാട്. ഭാവിയില്‍ കൂടുതല്‍ താരങ്ങള്‍ ക്രിക്കറ്റിൽ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം തെരഞ്ഞെടുക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments