2022 ജനുവരിയില്‍ മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലായി ഥാര്‍. ഥാര്‍ വില്‍പ്പനയില്‍ 47 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്സ് യുവി300ന് ഒന്നാം സ്ഥാനം നഷ്ടമായി. എക്സ് യുവി300 വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവുമുണ്ടായി. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര എക്സ് യുവി700 അതിന്റെ സെഗ്മെന്റിലെ ഒരു ജനപ്രിയ മോഡലാണ്.
18 മാസം വരെ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ് കാലയളവുകളുള്ള റെക്കോര്‍ഡ് ബുക്കിംഗുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എക്സ് യുവി700 2022 ജനുവരിയില്‍ 4,119-യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മഹീന്ദ്ര ഈ വര്‍ഷാവസാനം ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 2026-ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒമ്പത് മോഡലുകളില്‍ ഒന്നാണ് വരാനിരിക്കുന്ന അഞ്ച് ഡോര്‍ പതിപ്പ്. ലാഡര്‍-ഫ്രെയിം ഷാസിക്ക് മുകളിലാണ് അഞ്ച് ഡോറുകളുള്ള ഥാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം..
മഹീന്ദ്ര ഥാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഡീസല്‍ പതിപ്പിന് കരുത്തേകുന്നത് 130 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹാക്ക് എഞ്ചിനാണ്. ഈ എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭിക്കും.
Post Your Comments