ThrissurKeralaNattuvarthaLatest NewsNews

പേ ​വി​ഷ​ബാ​ധ​യേ​റ്റ് അറുപതുകാരൻ മരിച്ചു

ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കോ​വി​ല​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ​യേ​റ്റ് ഒ​രാൾ കൂടി മ​രിച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കോ​വി​ല​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഇയാൾക്ക് വ​ള​ർ​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​ച്ച നാ​യ പി​ന്നീ​ട് ചാ​വു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സം മു​ൻ​പ് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഇ​യാ​ളെ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read Also : ഓട്ടോക്കാരനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്: ആരാണ് ഏക്നാഥ് ഷിൻഡെ?

സമാനമായി, വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ല​ക്കാട് പേ ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർത്ഥി​നി മ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ച​ത്. മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button