
ഇടുക്കി: തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്.
അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
Post Your Comments