Latest NewsArticleNewsIndia

ഓട്ടോക്കാരനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്: ആരാണ് ഏക്നാഥ് ഷിൻഡെ?

ഒപ്പം കുടുംബാധിപത്യത്തിനെതിരായ ശക്തമായ സന്ദേശം കൂടിയാണിതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.

മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനമായ മഹരാഷ്ട്രയിൽ ഒരു ഓട്ടോ ഡ്രൈവർ മുഖ്യമന്ത്രിയുടെ കസേരയിലെത്തുകയാണ്. വളരെ താഴെ തട്ടിൽ നിന്ന് രാജ്യത്തെ ഉയർന്ന പദവിലേയ്ക്ക് എത്തുക എന്നത് ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് പുതുമയുള്ളതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഏക്നാഥ് ഷിൻഡെ വരെയുള്ള നേതാക്കൾ ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്.

മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ നിലംപതിക്കുമ്പോൾ ‘ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എം.എൽ.എയും എം.പിയുമാക്കി, ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്’- എന്നാണ് ഇന്നലെ ഗവര്‍ണർക്ക് രാജി സമർപ്പിച്ചശേഷം ഉദ്ധവ് താക്കറെ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ പേരുപരാമർശിക്കാതെ ആക്രമിച്ചത്.

Read Also: ശൗചാലയത്തില്‍ നിന്ന് മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനം: വേറിട്ട ആശയവുമായി സിംഗപ്പൂർ

ഇതിന് മറുപടിയെന്നോണം ഒരു ഓട്ടോക്കാരനെ, താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന സാധാരണക്കാരനെ മുഖ്യമന്ത്രിയാക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂവെന്ന ശക്തമായ സന്ദേശം കൂടിയാണ് ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി ഉദ്ധവ് താക്കറെയ്ക്കും ശിവസൈനികർക്കും നൽകിയത്. ഒപ്പം കുടുംബാധിപത്യത്തിനെതിരായ ശക്തമായ സന്ദേശം കൂടിയാണിതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.

ആരാണ് ഏക്നാഥ് ഷിൻഡെ?

1964 ഫെബ്രുവരി 9 നാണ് ഷിൻഡ‍െയുടെ ജനനം. താനെയിലെ മംഗള ഹൈസ്‌കൂളിലും ജൂനിയര്‍ കോളജിലും 11-ാം ക്ലാസ് വരെ പഠിച്ചു. ലത ഏകനാഥ് ഷിന്‍ഡെയാണ് ഭാര്യ. ശ്രീകാന്ത് ഷിന്‍ഡെ മകനാണ്. ബാല്‍താക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനാണ് ഏക് നാഥ് ഷിന്‍ഡെ

ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക്നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. താനെയിലെ കോപ്രി – പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980 കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷൻ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പൊടുന്നനെയായിരുന്നു രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്‌നാഥ് ഷിന്‍ഡെയുടെ വളര്‍ച്ച.

ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ താനെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കൂടിയായ ഏക്‌നാഥ് ഷിന്‍ഡെ 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് തവണ അംഗമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button