KeralaLatest NewsNews

വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി

 

കോട്ട: വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയില്‍ ആണ് ദാരുണമായ സംഭവം. കോട്ട ജില്ലയിലെ ചെച്ചാട്ട് ടൗണില്‍ താമസിക്കുന്ന നിക്കി എന്ന രഘുനന്ദന്‍ (28) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് സകത്പുരയില്‍ ഭാര്യ വീട്ടില്‍ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. കാറില്‍ വെച്ച് രഘുനന്ദനും ഭാര്യ പിങ്കിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ ഭാര്യ പിങ്കിയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. വഴക്കിനിടെ പ്രകോപിതനായ യുവാവ് പെട്ടന്ന് കാര്‍ നടുറോഡില്‍ നിര്‍ത്തി പുറത്തിറങ്ങി. പിന്നാലെ റോഡിന് സൈഡിലുള്ള കനാലിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് ഭാര്യ നല്‍കിയ മൊഴി. അപ്രതീക്ഷിതമായുള്ള ഭര്‍ത്താവിന്റെ പ്രവൃത്തിയില്‍ ഞെട്ടിയ ഭാര്യ ഉടനെ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഉടനെ സ്ഥലത്ത് എത്തിയെങ്കിലും നേരം ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നീട് 10 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെ, യുവാവ് ചാടിയ സ്ഥലത്ത് നിന്നും 2 കിലോമീറ്റര്‍ അകലെ കനാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: മൈനസ് 50 ഡിഗ്രി വരെ താപനില താഴാറുള്ള സിയാച്ചിന് മലനിരകളിൽ 5ജി സജ്ജമാക്കി ജിയോ

ഭജന്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് വേണ്ടി ഡോലക്ക് വയിക്കുന്ന കലാകാരനാണ് മരിച്ച രഘുനന്ദന്‍. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രഘുനന്ദന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഭജന്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ നര്‍ത്തകിയായിരുന്നു രഘുനന്ദന്റെ ഭാര്യ പിങ്കിയെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ 3 മക്കളുണ്ട്. ഈ കുട്ടികളും രഘുനന്ദനും പിങ്കിക്കുമൊപ്പമാണ് താമസിച്ച് വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button