അടിമാലി: ആനച്ചാൽ സെന്‍റ് ജോർജ് പള്ളിയിൽ മോഷണം നടത്തിയ സംഭവത്തിൽ ആക്രിക്കട വ്യാപാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാജാക്കാട്ടിൽ ആക്രി വ്യാപാരം നടത്തുന്ന രാജാക്കാട് നെടുമ്പന കൂടിയിൽ രാജൻ (42), ആനച്ചാൽ ആമക്കണ്ടം പുത്തൻപുരക്കൽ അഭിലാഷ് (43), ആനച്ചാൽ തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളത്തൂവൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാജന്‍റെ മിനി ലോറിയും കസ്റ്റഡിയിലെടുത്ത പിടിയിലായവർ ഉൾപ്പെടെ നാലംഗ സംഘം പള്ളിയിൽ സൂക്ഷിച്ച കോൺക്രീറ്റ് ഉപകരണങ്ങൾ കവർന്നത്.
ഒരു ലക്ഷത്തിലേറെ വില വരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്. അന്വേഷണത്തിൽ രാജന്‍റെ ആക്രിക്കടയിൽ പടുത ഉപയോഗിച്ച് മൂടിയിട്ട നിലയിൽ മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തി.
വെള്ളത്തൂവൽ സ്റ്റേഷനിലെ എസ്.ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, എ.എസ്.ഐമാരായ ജോളി ജോസഫ്, കെ.എൽ. സിബി, സി.പി.ഒമാരായ അനീഷ്, ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments