AlappuzhaLatest NewsKeralaNattuvarthaNews

ക്ഷേത്രത്തില്‍ മോഷണം : പ്രതി അറസ്റ്റിൽ

പൂവരണി ജോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്

അരൂര്‍: ആലപ്പുഴ പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. പൂവരണി ജോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

2021 ഡിസംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. 5000ഓളം രൂപയും നാലുപവന്‍ ആഭരണങ്ങളുമാണ് പ്രതി ക്ഷേത്രത്തില്‍ നിന്നും കവര്‍ന്നത്.

Read Also : ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ

കരീലക്കുളങ്ങരയില്‍ സമാനമായ കേസില്‍ പിടിയിലായ പ്രതി പാവുമ്പായില്‍ ക്ഷേത്രത്തില്‍ നടത്തിയ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന അരൂര്‍ എസ്.ഐ ഹെറാള്‍ഡ് ജോര്‍ജ് അറിയിച്ചു.

19 വയസ്സ്​ മുതല്‍ മോഷണം ആരംഭിച്ചതാണ് പ്രതി. ഇയാളുടെ പേരില്‍ 120ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പാവുമ്പായില്‍ ക്ഷേത്രത്തില്‍ പ്രതിയെ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ്​ നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button