
വാര്‍സോ : യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ മാസം 28ന് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.
സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ സനലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്കാ സഭ പരാതി നല്‍കുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ സംരക്ഷണ യോഗത്തില്‍ പങ്കെടുക്കാനാണ് സനല്‍ ഇടമറുക് പോളണ്ടില്‍ എത്തിയത്. 2012-ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു. സനലിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായാണ് സൂചന.
ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റും ആണ് സനല്‍ ഇടമറുക്. ഇന്ത്യന്‍ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ തുടങ്ങിയവയുടെ പ്രസിഡന്റ് കൂടിയാണ്.
Post Your Comments