ThiruvananthapuramLatest NewsKeralaNattuvarthaNews

പ​ന ഒ​ടി​ഞ്ഞ് വീ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

കി​ടാ​ര​ക്കു​ഴി ഇ​ടി വി​ഴു​ന്ന വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ലാ​ങ്കാ​ല വി​ള​വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (53) ആ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: പ​ന ഒ​ടി​ഞ്ഞ് വീ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു. കി​ടാ​ര​ക്കു​ഴി ഇ​ടി വി​ഴു​ന്ന വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ലാ​ങ്കാ​ല വി​ള​വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (53) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.30-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​റി​ച്ചി​ട്ട മ​ഹാ​ഗ​ണി മ​രം സ​മീ​പ​ത്തെ പ​ന​യി​ൽ ത​ട്ടി പന ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മ​രം ക​യ​റ്റു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഐ​എ​ൻടി​യു​സി തൊ​ഴി​ലാ​ളി​യാ​യ സു​ധാ​ക​ര​നെ​ത്തി​യ​ത്.

Read Also : ബ്രാഞ്ച് അദാലത്ത് നടത്താനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

മ​രം വീ​ഴു​ന്ന​ത് ക​ണ്ട് മ​റ്റു​ള്ള​വ​ർ ഓ​ടി മാ​റി​യെ​ങ്കി​ലും സു​ധാ​ക​ര​ന് ഓടി​ രക്ഷപ്പെടാൻ ക​ഴി​ഞ്ഞി​ല്ല.​ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിരിക്കുകയാണ്. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ര​ഞ്ജു, ല​തി​ക, ര​ജ​നി, ബി​നു. മ​രു​മ​ക്ക​ൾ: റ​ജി, ബി​നു, സ​തീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button