Latest NewsIndiaNewsBusiness

ബ്രാഞ്ച് അദാലത്ത് നടത്താനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

പ്രധാനമായും അഞ്ച് കോടി രൂപയിൽ താഴെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്

ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് അദാലത്ത് നടത്താനൊരുങ്ങുന്നു. കിട്ടാക്കട വായ്പക്കാർക്ക് വേണ്ടിയാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം മാസം 28 വരെയാണ് അദാലത്ത് നടത്തുക.

പ്രധാനമായും അഞ്ച് കോടി രൂപയിൽ താഴെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. കിട്ടാക്കട വായ്പക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്ന കിട്ടാക്കട വായ്പക്കാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കാർഷിക, വ്യാവസായിക, റീട്ടെയ്ൽ, വ്യക്തിഗത രംഗങ്ങളിൽ വരുന്ന ലോണുകളും അദാലത്തിൽ ഉൾപ്പെടുത്തും.

Also Read: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button