തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തു കളിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രസ്താവനയായി നല്‍കിയിട്ടും കേന്ദ്ര ഏജന്‍സികള്‍ മിണ്ടുന്നില്ലെന്നും, ഇത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read:കാത്തിരിപ്പ് സഫലം പ്രതീക്ഷയായി പട്ടയങ്ങള്‍
‘വ്യാജകേസില്‍ രാഹുല്‍ഗാന്ധിയെ മൂന്നുദിവസമായി ചോദ്യം ചെയ്ത ഉത്സാഹമൊന്നും കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കില്ല. ഇതിൽ നിന്ന് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കാം. വളഞ്ഞിട്ട് രാഹുലിനെ ആക്രമിക്കാം എന്ന തോന്നൽ ആർക്കും വേണ്ട’, ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡി നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് ഇന്ന് പിസിസികളുടെ നേത്യത്വത്തിൽ രാജ്ഭവനുകൾ ഉപരോധിക്കും. ഡൽഹിയിലുള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments