KeralaLatest NewsNews

എല്ലാത്തിന്റെയും സൂത്രധാരൻ ശിവശങ്കര്‍, അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേയും പലർക്കും പോയിട്ടുണ്ട്: ചെന്നിത്തല

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടൻസിയുടെ പേരില്‍ വൻതോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്നും അതിന്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കറാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ,

2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പി.ഡബ്ല്യൂ.സി., എസ്.എൻ.സി. ലാവലിൻ തടങ്ങിയ കമ്പനികള്‍ വൻതോതില്‍ പണം നിക്ഷേപിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നുവെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്. ശരിയായ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. ഇതിൻ്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ്. ഈ അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേയും പലർക്കും പോയിട്ടുണ്ട്. സത്യസന്ധമായി അന്വേഷിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്തുവരും.

read also: ഹൃദയാഘാതം : സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബായില്‍ പോയപ്പോള്‍ ശിവശങ്കർ നയതന്ത്ര ചാനല്‍ വഴി ബാഗ് കൊണ്ടുപോയതിനും പിന്നിലെല്ലാം ദുരൂഹതയുണ്ട്. മസാല ബോണ്ട് മണിയടിലൂടെ ചില മന്ത്രിമാരുടെയും പോക്കറ്റുകളില്‍ പണമെത്തിയെന്ന് വ്യക്തമാകുന്നതാണ് ലാവലിൻ കമ്ബനിയില്‍ നിന്നുള്ള പണമിടപാട്.

ചുരുക്കത്തില്‍ ഒന്നാം പിണറായി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തത്. അത് ഒരു പരിധിവരെ തടയാനായത് അന്നത്തെ പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷം തുറന്നുകാട്ടിയ കമ്ബനികളില്‍ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികള്‍ ലഭിച്ചതെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവെയ്ക്കുന്നതാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തല്‍. ഈ പണം അമേരിക്കയിലേക്കാണ് പോയതെങ്കില്‍ ഇതിന് പിന്നില്‍ സ്പ്രിംക്ലർ കമ്പനിക്ക് പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button