CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

മാതാപിതാക്കളാണെന്ന അവകാശവാദം: ദമ്പതികൾ 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ: മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാരോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. മധുര സ്വദേശികളായ, റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടർ കതിരേശനും ഭാര്യ മീനാക്ഷിയ്ക്കുമെതിരെയാണ്, ധനുഷിന്റെ അഭിഭാഷകൻ അഡ്. എസ് ഹാജ മൊയ്ദീൻ നോട്ടീസയച്ചത്.

നടനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ ധനുഷിന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’: മോഹൻലാലിനെ കുറിച്ച് സ്വാസിക

മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ട്, കഴിഞ്ഞ വർഷം നവംബറിലാണ് ദമ്പതികൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകൾക്ക് പണം നൽകാൻ ധനുഷ് വിസമ്മതിക്കുകയാണെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നും ദമ്പതികൾ കോടതിയിൽ നൽകിയ പ്രാഥമിക അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ധനുഷിന്റെ ഐഡന്റിറ്റി മാർക്ക് മെഡിക്കൽ വെരിഫിക്കേഷനും, ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് കേസ് കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, ദമ്പതിമാരോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button