
ചെന്നൈ : മലയാള നടനും സംവിധായകനുമായ ബേസിൽ ജോസഫ് ‘പരാശക്തി’ എന്ന തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ശ്രീലങ്കയിലാണ് നടക്കുന്നത്. പ്രധാന അഭിനേതാക്കളുടെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിൻ്റെ തിരക്കിലാണ് അണിയറപ്രവർത്തകർ.
ബേസിൽ ജോസഫ് അഭിനേതാക്കളോടൊപ്പം ചേർന്നു എന്ന തരത്തിലുള്ള ഫോട്ടേകൾ പുറത്ത് വന്നിട്ടുണ്ട്. ഷൂട്ടിംഗ് സ്ഥലത്ത് നിന്നുള്ള രവി മോഹനൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് ഇന്റർനെറ്റിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
തമിഴ്നാട്ടിലെ ഹിന്ദി നടപ്പാക്കുന്നതിനെപറ്റിയുള്ള പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചാണ് സുധ കൊങ്ങര ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈ, പോണ്ടിച്ചേരി, കാരൈക്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.
ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആകാശ് ഭാസ്‌കരൻ ആണ് വമ്പൻ ചെലവിൽ ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ എന്ന നിലയിൽ ജി.വി. പ്രകാശ് കുമാറിന്റെ 100-ാമത്തെ ചിത്രംകൂടിയാണിത്.
കൂടാതെ ശിവകാർത്തികേയന്റെ കരിയറിലെ 25-ാമത്തെ ചിത്രമാണിത്. ഈ സാഹചര്യത്തിൽ തമിഴ് സിനിമയിലെ ഒരു സുപ്രധാന പ്രോജക്ടായി ഇത് മാറുമെന്നതിൽ സംശയമില്ല.
Post Your Comments