CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

ജൂഡ് ആന്റണി ജോസഫിനൊപ്പം ശിവകാർത്തികേയൻ : വില്ലനായി കോളിവുഡ് താരം ആര്യ

അടുത്തിടെ പുറത്തിറങ്ങിയ അമരൻ എന്ന ചിത്രത്തിലൂടെ ശിവകാർത്തികേയന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിരുന്നു

ചെന്നൈ : തമിഴ് താരം ശിവകാർത്തികേയൻ മറ്റൊരു സ്റ്റാർ സംവിധായകനുമായി ഒരു ക്രേസി പ്രോജക്റ്റിനായി ഒന്നിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ. 2018 എന്ന സിനിമയിലൂടെ പ്രശസ്തി നേടിയ ജൂഡ് ആന്റണി ജോസഫിനൊപ്പം ശിവ കാർത്തികേയൻ ഒരു ശക്തമായ എന്റർടെയ്‌നറിൽ ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

കോളിവുഡ് താരം ആര്യ ചിത്രത്തിൽ ശക്തനായ ഒരു വില്ലന്റെ വേഷം അവതരിപ്പിക്കുമെന്നാണ് വാർത്ത. എജിഎസ് പ്രൊഡക്ഷൻസ് ഈ പ്രോജക്റ്റ് മികച്ച രീതിയിൽ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ അമരൻ എന്ന ചിത്രത്തിലൂടെ ശിവകാർത്തികേയന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചു. മേജർ മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം സംവിധാനം നിർവഹിച്ചത് രാജ്കുമാർ പെരിയസാമിയാണ്. ചിത്രത്തിൽ സായി പല്ലവി നായികയായി അഭിനയിച്ചു.

അതേ സമയം നടനിപ്പോൾ സുധ കൊങ്ങരയുടെ പരാശക്തി, മുരുകദോസിന്റെ മധുരസി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button