
ചെന്നൈ : മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പശ്ചാത്തലത്തിൽ ഒരു ഭീകര കാട്ടുപോത്തിനെ കാണാം, ധ്രുവ് വിക്രം മുന്നിൽ നിൽക്കുന്നു. മറ്റ് മാരി സെൽവരാജ് ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഗൗരവമേറിയതും തീവ്രവുമായ ഒരു കഥാഗതിയെ സൂചിപ്പിക്കുന്നുണ്ട്.
ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ, ലാൽ, പശുപതി, കലൈയരസൻ, രജിഷ വിജയൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നു. നിവാസ് കെ. പ്രസന്ന സംഗീതം ഒരുക്കുന്നു, എഴിൽ അരസു ഛായാഗ്രഹണം നിർവഹിക്കുന്നു. അപ്ലാസ് എന്റർടൈൻമെന്റും പാ. രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘മാമന്നൻ’ എന്ന ചിത്രത്തിന് ശേഷം ധ്രുവ് വിക്രമിന്റെ അടുത്ത ചിത്രമായ ‘ബൈസൺ കാലമാടൻ’ പ്രധാനമായും തിരുനെൽവേലിയിലാണ് ചിത്രീകരിച്ചത്. പിന്നീട് ചെന്നൈയിൽ ഒരു കബഡി മത്സര രംഗങ്ങൾ ചിത്രീകരിച്ചു. അതേ സമയം സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. അവസാന ഘട്ട പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
Post Your Comments