മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂൾ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂൾ ഫൈനലിൽ കടന്നത്. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ലിവര്‍പൂളിന്‍റെ ജയം. വിയ്യാറയലിന്‍റെ തട്ടകത്തിലായിരുന്നു രണ്ടാം പാദ സെമി.
രണ്ടാം പാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയല്‍ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ അട്ടിമറി സാധ്യത ഉണര്‍ന്നിരുന്നു. എന്നാൽ, ലൂയിസ് ഡിയാസിന്‍റെ വരവോടെ രണ്ടാം പകുതിയിൽ ഉണര്‍ന്ന് കളിച്ച ലിവര്‍പൂള്‍ വിയ്യാറയലിന്‍റെ പ്രതീക്ഷകള്‍ തകർത്തു. 12 മിനിറ്റിനിടെ മൂന്ന് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂൾ ഫൈനൽ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു.
Read Also:- ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
62-ാം മിനിറ്റില്‍ ഫാബിഞ്ഞോ, 67-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ്, 74-ാം മിനിറ്റില്‍ സാദിയോ മാനേ എന്നിവരാണ് ലിവർപൂളിനായി ഗോളുകള്‍ നേടിയത്. ക്ലോപ്പിന്‍റെ പരിശീലനത്തിൽ അഞ്ച് സീസണിനിടെ മൂന്നാം തവണയാണ് ലിവര്‍പൂൾ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ കളിക്കുന്നത്.
Post Your Comments