മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് സമനില. 50-ാം മിനിറ്റില്‍ എർലിംഗ് ഹാലൻഡിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റി, ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില വഴങ്ങിയത്. ആറ് കളിയിൽ ഹാലൻഡിന്‍റെ പത്താം ഗോളാണിത്. 74-ാം മിനിറ്റില്‍ ലിയോൺ ബെയ്ലി ആസ്റ്റൻ വില്ലയുടെ സമനില ഗോൾ നേടി. 14 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
അതേസമയം, പ്രീമിയർ ലീഗിൽ ലിവർപൂളിന് വീണ്ടും സമനില. എവർട്ടനാണ് ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. എവർട്ടന്‍റെ തുടർച്ചയായ നാലാം സമനിലയാണിത്. ഒൻപത് പോയിന്‍റുള്ള ലിവർപൂൾ ആറും നാല് പോയിന്‍റുള്ള എവർട്ടൻ പതിനാറാം സ്ഥാനത്താണ്. സീസണിൽ മികച്ച ഫോമിൽ തുടരുന്ന ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസി വെസ്റ്റ് ഹാമിനെ തോൽപിച്ചു.
Read Also:- ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ തുളസിയില!
88-ാം മിനിറ്റിൽ കായ് ഹാവെർട്സ് നേടിയ ഗോളിനാണ് ചെൽസിയുടെ ജയം. 90-ാം മിനിറ്റിൽ മാക്സ്‍വെൽ കോർണെറ്റ് സമനില ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചത് വെസ്റ്റ് ഹാമിന് തിരിച്ചടിയായി. 62-ാം മിനിറ്റിൽ മൈക്കൽ അന്‍റോണിയോയിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം ഗോൾ നേടിയത്. ബെൻ ചിൽവെല്ലിലൂടെയാണ് ചെൽസി ഒപ്പമെത്തിയത്. 76-ാം മിനിറ്റിലായിരുന്നു ചെൽസിയുടെ സമനില ഗോൾ.
Post Your Comments