മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സലോണയെ തകർത്ത് ബയേണ്‍ മ്യൂണിക്ക്. രണ്ടാം റൗണ്ടില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സയെ തോല്‍പിച്ചു. 50-ാം മിനിറ്റില്‍ ലൂക്കാസ് ഹെര്‍ണാണ്ടസും 54-ാം മിനിറ്റില്‍ ലിറോയ് സാനെയുമാണ് ഗോള്‍ നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് നിരവധി അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഗ്രൂപ്പ് സിയില്‍ ആറ് പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തെത്തി. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് ചാമ്പ്യന്മാരായ അയാക്‌സിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. കളിതീരാന്‍ ഒരു മിനിറ്റ് ബാക്കി നിൽക്കേ ജോയല്‍ മാറ്റിപ് നേടിയ ഗോളിലാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്.
ആദ്യമത്സരത്തില്‍ നാപ്പോളിയോട് തോറ്റ ലിവര്‍പൂള്‍ പതിനേഴാം മിനിറ്റില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെയാണ് മുന്നിലെത്തിയത്. 27-ാം മിനിറ്റില്‍ മുഹമ്മദ് കുദൂസാണ് അയാക്‌സിനായി സ്‌കോര്‍ ചെയ്തത്. അതേസമയം, പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന് തോല്‍വി. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചത്.
Read Also:- നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍
ഇഞ്ചുറി ടൈമിലായിരുന്നു സ്‌പോര്‍ട്ടിംഗിന്റെ രണ്ട് ഗോളും. 91-ാം മിനിറ്റില്‍ പൗളിഞ്ഞോയും 93-ാം മിനിറ്റില്‍ ആര്‍തര്‍ ഗോമസുമാണ് ടോട്ടനത്തെ ഞെട്ടിച്ച് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് ബയര്‍ ലെവര്‍ക്യൂസന്‍. ലെവര്‍ക്യൂസന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. അവസാന ആറ് മിനിറ്റിനിടെയായിരുന്നു ലെവര്‍ക്യൂസന്റെ രണ്ട് ഗോളും.
Post Your Comments