News

എന്താണ് കേരളം ഗുജറാത്തിൽ നിന്നും പഠിക്കുന്ന ഡാഷ് ബോർഡ് പദ്ധതി?: വിശദവിവരങ്ങൾ

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള സംഘം ഗുജറാത്തിലേക്ക് പോകുന്ന വാർത്ത സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയാകുകയാണ്. എല്ലാ കാര്യത്തിലും നമ്പർവൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ നിന്നും, ഗുജറാത്തിലേക്ക് എന്ത് വികസനമാണ് സംസ്ഥാന സർക്കാർ പഠിക്കാൻ പോകുന്നത് എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്താണ് കേരളം ഗുജറാത്തിൽ നിന്നും പഠിക്കുന്ന ഡാഷ് ബോർഡ് പദ്ധതി? വിശദവിവരങ്ങൾ അറിയാം.

ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഡാഷ് ബോര്‍ഡ് സംവിധാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരം, ഗുജറാത്തിലെത്തി ഈ പദ്ധതി പഠിക്കുകയും കേരളത്തിൽ നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്ഥാന സർക്കാരിൻറെ ഉദ്ദേശം. ഇതിനായി ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ഗുജറാത്തിലെത്തുക.

സ്വർണമെഡൽ ജേതാവ്, 2 കുട്ടികളുടെ അമ്മ: സ്‌കൂൾ ടീച്ചറിൽ നിന്നും ചാവേറിലേക്കുള്ള ഷാരി ബലൂചിന്റെ ദൂരം

സാധാരണക്കാരായ ജനങ്ങളുടെ പരാതികൾ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് സർക്കാർ നടപ്പാക്കിയ ഡാഷ് ബോർഡ് പദ്ധതി, രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു . അതിനായി സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തബോധമുള്ളവരാക്കി തീർക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇക്കാര്യത്തിൽ, ഗുജറാത്ത് വിജയം കണ്ടെത്തുകയും ചെയ്തു.

2019 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ ഗവേർണൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഇതുവഴി, സർക്കാർ ഓഫീസുകളിൽ നടക്കുന്ന സർവ്വ കാര്യങ്ങളും മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാൻ കഴിയും. സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവ് ഉൾപ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് ഓഫീസിലോ വീട്ടിലോ ഇരുന്ന് ഏത് സമയത്തും വിലയിരുത്താം. ഒപ്പം, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാൻ കഴിയും.

കേരളം അനീതി കാട്ടുന്നു : ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് കോവിഡ് പിടിമുറുക്കിയ സമയത്ത് മികച്ച ചികിത്സ സംവിധാനങ്ങളുമായി ഗുജറാത്തിലെ സർക്കാർ ആശുപത്രികൾ രംഗത്തെത്തിയതിനു കാരണം ഡാഷ് ബോർഡ് പദ്ധതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ സംബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്ന സ്ഥിതി വന്നതോടെ, സർക്കാർ ഉദ്യോഗസ്ഥർ കാര്യക്ഷമമായി ജോലി ചെയ്യാൻ തുടങ്ങി. ഇതോടെ, സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ സാധാരണക്കാരൻ്റെ ഏതൊരാവശ്യവും വേഗത്തിൽ നേടിയെടുക്കാൻ കഴിയുമെന്നായി.

ഉദ്യോഗസ്ഥ പരിഷ്‌കരണം, വൻകിട പദ്ധതികളുടെ നടപ്പാക്കൽ, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വ്യക്തിഗത നിരീക്ഷണം തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ പദ്ധതി നിലവിൽ വന്നതോടെ സംസ്ഥാനത്തിന് വളരെ വേഗത്തിൽ കൈവരിക്കാനായി. ഇത് കൂടാതെ അഴിമതി ഒട്ടുമില്ലാതായി. ഡാഷ് ബോർഡ് പദ്ധതിയുടെ ഗുണവശങ്ങളെക്കുറിച്ച് വ്യക്തമായതോടെ കേന്ദ്രസർക്കാരിൻ്റെ ഭരണപരിഷ്കാര വകുപ്പുകളും വിവിധ സംസ്ഥാനങ്ങളും പദ്ധതിയെക്കുറിച്ച് പഠിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ അവസാനമായാണ് കേരളം എത്തിയത്.

മഞ്ജു വാര്യരോട് പ്രണയം പറഞ്ഞിട്ടുണ്ട്, പ്രണയാതുരനായി പിന്നാലെ നടക്കുകയല്ല: നടി തടവറയിലെന്ന് സനൽ കുമാർ

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ഡാഷ് ബോർഡ് പദ്ധതിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇതേത്തുടർന്ന്, പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം ഗുജറാത്തിലെത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button