CinemaMollywoodLatest NewsKeralaNewsEntertainment

മഞ്ജു വാര്യരോട് പ്രണയം പറഞ്ഞിട്ടുണ്ട്, പ്രണയാതുരനായി പിന്നാലെ നടക്കുകയല്ല: നടി തടവറയിലെന്ന് സനൽ കുമാർ

കയറ്റം എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ സനല്‍കുമാറും നടി മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവങ്ങൾ ഓർത്തെടുത്ത് സംവിധായകൻ. മഞ്ജു വാര്യരുടെ സഹായിയായി എത്തി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരായ ബിനീഷ് ചന്ദ്രന്‍, ബിനു നായര്‍ എന്നിവര്‍ക്കൊപ്പമല്ലാതെ താരത്തെ കണ്ടിട്ടില്ലെന്നും, ഇവരുടെ തടവറയിലായിരുന്നു താരമെന്നും സനൽ കുമാർ വെളിപ്പെടുത്തി. മഞ്ജു വാര്യരുടെ അവസ്ഥയോർത്ത് വിഷമം തോന്നി ഒരിക്കൽ സനൽ കുമാർ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പെഴുതിയിരുന്നു. ആ സംഭവത്തെ കുറിച്ചും, മഞ്ജുവിനോട് പ്രണയം പറഞ്ഞതിനെ കുറിച്ചും സനൽ കുമാർ വെളിപ്പെടുത്തി.

‘എനിക്ക് അവരോട് ‘admiration’ ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ, പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സി.ഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജു വാര്യർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജു വാര്യർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ ഞാൻ പറഞ്ഞു. അപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് മഞ്ജു വാര്യർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതു കൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്’, സനൽ കുമാർ പറയുന്നു.

സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

shortlink

Related Articles

Post Your Comments

Related Articles


Back to top button