ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

കേരളം അനീതി കാട്ടുന്നു : ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാൻ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും തയാറാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.

വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല. നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കി. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്നും മോദി പറഞ്ഞു. ആരെയും പേരെടുത്തു വിമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചർച്ചയ്ക്ക് വേണ്ടി വിഷയം മുന്നോട്ടു വയ്ക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button