KeralaLatest NewsNews

മുഖ്യമന്ത്രിക്ക് സ്തുതി ഗീതം; കവിക്ക് സഹായമൊരുക്കി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവിക്ക് സര്‍ക്കാര്‍ സഹായം നല്‍കിയതായി റിപ്പോര്‍ട്ട്. ക്ലറിക്കല്‍ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം നല്‍കുകയായിരുന്നു. ഇയാളുടെ നിയമനത്തിലും ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു.

Read Also: ഹണി റോസിന്റെ കേസില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി; ഹണിയെ അധിക്ഷേപിച്ച കൂടതല്‍ പേരെ അറസ്റ്റ് ചെയ്യും

പുനര്‍ നിയമനം ആവശ്യപ്പെട്ട് ചിത്ര സേനന്‍ അപേക്ഷ നല്‍കുന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 നാണ്. നിയമനം നല്‍കി ഉത്തരവിറക്കിയത് ഏപ്രില്‍ 24നും. അപേക്ഷ നല്‍കുന്നതിന് മുമ്പ് ദിവസ വേതന നിയമനം നല്‍കിയിരുന്നു. അതേസമയം, ഇയാളുടെ ഫയല്‍ നീക്കിയത് ഇടതു സംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണെന്നും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗാനം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്തുതി പാടകര്‍ക്ക് പ്രത്യുപകാരമൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

അതേസമയം, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പാട്ട് അവതരിപ്പിക്കുക. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button