
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്‍റിന്‍റെ നിലപാടിനെ തുടര്‍ന്നാണ് നടപടി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ എല്ലാം വെടിവെച്ചു കൊല്ലുന്ന നിലപാടെടുത്ത ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്.
Read Also: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം : പ്രതി സുകാന്തിനെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്തത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പഞ്ചായത്ത് പ്രസിഡന്‍റിന് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി സര്‍ക്കാര്‍ നൽകിയത്.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം; ചക്കിട്ടപാറ പഞ്ചായത്തിനെതിരെ വനം വകുപ്പ്
സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ചും യുവതി അറിഞ്ഞു, നിർണായക മൊഴിയെടുത്ത് പൊലീസ്, കൂടുതൽ വകുപ്പുകൾ ചുമത്തി
Post Your Comments