തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വർദ്ധനയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍, സംസ്ഥാനം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്, കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നും എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുകയോ, ക്ലസ്റ്ററുകള്‍ രൂപപ്പെടുകയോ ചെയ്താൽ സംസ്ഥാന തലത്തില്‍ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉർജ്ജിതമാക്കണമെന്നും തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വീണ ജോർജ് പറഞ്ഞു. വാക്സിനേഷന് ശക്തിപ്പെടുത്തണമെന്നും, സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിൽ മന്ത്രി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരുമെന്നും ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും, ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്സണൽ സ്റ്റാഫിനോട്
‘സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കോവിഡ് വര്‍ദ്ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുൻകരുതൽ ഡോസ് നല്കാന് പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന് പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന് ശക്തിപ്പെടുത്തും. ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍, കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ല’, വീണ ജോർജ് വ്യക്തമാക്കി.
Post Your Comments