
ന്യൂഡല്‍ഹി : കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം.
കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടി കത്ത് നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് ഇന്ന് രാവിലെ കേരളത്തില തിരിച്ചെത്തിയിരുന്നു. അതേസമയം, ജെപി നദ്ദയെ ഇന്ന് യുഡിഎഫ് എംപിമാര്‍ ചേംബറിലെത്തി കാണും. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം നദ്ദയെ അറിയിക്കും.
കേരളത്തിന്റെ ദൽഹിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. എയിംസ് അടക്കം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
Post Your Comments