ThiruvananthapuramKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം: പണം ആവശ്യപ്പെട്ടത് പേഴ്‌സണൽ സ്റ്റാഫിനോട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്.

ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. തട്ടിപ്പ് ശ്രമത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’

സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉഴവൂർ സ്വദേശിനിയുടെ പരാതിയിൽ, പ്രതി പ്രവീൺ ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 10,000 രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button