
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് . മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാന്‍ സമ്മതിച്ചില്ല എന്ന പരാമര്‍ശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ്് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.
ഇതിനിടെ, ആശാ പ്രവര്‍ത്തകരുടെ സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടുറോഡില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സമരം പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. പത്തനംതിട്ട റാന്നി ബൈപ്പാസിലായിരുന്നു പ്രതിഷേധം.
Post Your Comments