പട്ടിക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വടക്കഞ്ചേരി മഞ്ഞപ്ര സ്വദേശി കിഴക്കേതിൽ അപ്പു എന്ന രാഹുൽ (24), മുളയംവലക്കാവ് സ്വദേശി ആനക്കോട്ടിൽ അജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്.
വാണിയമ്പാറ പുത്തൻപുരക്കൽ വീട്ടിൽ ജോർജിനെ ആക്രമിച്ച കേസിലാണ് പ്രതികളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുരങ്ങൻപാറയിൽ ഉണ്ടെന്ന് പീച്ചി സി.ഐ എസ്. ഷുക്കൂറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പീച്ചി പൊലീസ് സംഘം ഇന്നലെ രാത്രി പ്രതികളെ പിടികൂടിയത്.
പീച്ചി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ജെ. ജമേഷ്, ഹരി, സി.പി.ഒമാരായ അനിൽ, സജീഷ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരായ അനിൽ, സുനീത്, ഹോം ഗാർഡ് ഷാജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments