മസ്കത്ത്: പൊതുമാപ്പ് കാലാവധി നീട്ടി ഒമാൻ. തൊഴിൽ, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയപരിധിയാണ് ദീർഘിപ്പിച്ചത്. ജൂൺ 30 വരെയാണ് പൊതുമാപ്പ് കാലാവധി നീട്ടിയത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനാണ് തൊഴിൽ മന്ത്രാലയം അവസരമൊരുക്കിയത്. 2020 നവംബർ 15 മുതലാണ് ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്.
റസിഡൻസ് കാർഡ്, പാസ്പോർട്ട് തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞവർക്കാണ് ആനുകൂല്യം ഏർപ്പെടുത്തിയത്. തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നൽകാനും ഒമാൻ തീരുമാനിച്ചു.
Post Your Comments