ആലപ്പുഴ: കേരളത്തെ മാത്രം നിശ്ചലമാക്കിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പണിമുടക്ക് ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക സാധാരണമാണെന്ന് അദ്ദേഹത്തിന്റെ വാദം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു എം.എ ബേബിയുടെ പരാമര്‍ശം. ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടത് സംഘടനകള്‍ നടത്തിയ പണിമുടക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്.
‘പണിമുടക്കുമ്പോള്‍ ചില അസൗകര്യം ആളുകള്‍ക്ക് ഉണ്ടാകും. അത് സ്വാഭാവികമാണ്. മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ട് ദിവസം മുമ്പ് നടന്ന ദേശീയ പണിമുടക്ക്, തൊഴിലാളികളുടെ സംയുക്ത ശക്തി കാണിക്കുന്നതാണ്. കോടിക്കണക്കിന് തൊഴിലാളികള്‍ സമരരംഗത്ത് വന്നാല്‍ രാജ്യം നിശ്ചലമാകുമെന്ന ഓര്‍മ്മിപ്പിക്കല്‍ ആയിരുന്നു സമരം. കുറച്ചാളുകള്‍ക്ക് അതില്‍ അസൗകര്യങ്ങള്‍ ഉണ്ടാവും. അതിന്റെ പ്രയാസം മനസ്സിലാക്കുന്നു’, എം.എ ബേബി വ്യക്തമാക്കി.
Post Your Comments