ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രിയെ വധിക്കാന്‍, അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ സ്ലീപ്പര്‍ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആര്‍ഡിഎക്സും ഉണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ഇമെയിലില്‍ വന്ന സന്ദേശം അനുസരിച്ച്, ‘പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. അത് നടപ്പിലാക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികള്‍ എല്ലാവരും ഈ ഗൂഢാലോചനയില്‍ ബന്ധപ്പെട്ടിരിക്കുന്നു’ , എന്നാണ്.
എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലേയ്ക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയില്‍ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി. അതേസമയം, ഇമെയില്‍ അയച്ച ഐപി വിലാസം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബര്‍ സുരക്ഷാ ഏജന്‍സി.
Post Your Comments