International

തെക്കൻ ഒമാനിൽ ഭൂചലനം

മസ്കറ്റ്: തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമായാണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം അധികൃതർ നിരീക്ഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button