മുംബൈ: ഒരു ഡോക്യുമെന്ററി സിനിമയാണ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് പഞ്ചാബിന്റെ വിജയശില്‍പ്പി ഒഡെയ്ന്‍ സ്മിത്ത്. വളരെയധികം പ്രചോദനമേകുന്ന 14 പീക്ക്‌സെന്ന ഡോക്യുമെന്ററി സിനിമ, പഞ്ചാബ് കിങ്‌സിലെ എല്ലാവരും ഒരുമിച്ച് കണ്ടിരുന്നതായും ഇതാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയ വെല്ലുവിളി മറികടക്കാന്‍ സഹായിച്ചതെന്നും ഒഡെയ്ന്‍ സ്മിത്ത് പറയുന്നു.
‘പഞ്ചാബ് കിങ്‌സ് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വിശ്വാസമെന്നത് വളരെ പ്രധാനമാണ്. ഞങ്ങള്‍ മല്‍സരത്തിനുമുമ്പ് 14 പീക്ക്‌സെന്ന സിനിമ കണ്ടിരുന്നു. ഇത് ആദ്യത്തെ കൊടുമുടിയാണ്, ഇനി 13 എണ്ണം കൂടിയുണ്ട്. സിനിമ തങ്ങളെയെല്ലാം വളരെയധികം പ്രചോദിപ്പിച്ചു’.
‘ടൂര്‍ണമെന്റില്‍ നല്ലൊരു തുടക്കം വേണമെന്നത് ഞങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. എല്ലാത്തിലും വിശ്വാസം പ്രധാനപ്പെട്ട കാര്യമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള റണ്‍ചേസില്‍ നല്ലൊരു തുടക്കം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് അതു മുതലെടുത്ത് ടീമിനെ വിജയിപ്പിക്കാന്‍ കഴിയുന്ന ശക്തി വാലറ്റത്തിനുണ്ടെന്നു അറിയാമായിരുന്നു’ സ്മിത്ത് പറഞ്ഞു. ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ എട്ടു ബോളില്‍ നിന്നും പുറത്താവാതെ 25 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു.
Post Your Comments