മുംബൈ: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐപിഎൽ വമ്പന്മാരായ പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയക്കാരനായ ട്രെവര്‍ ബെയ്‌ലിസാണ് പഞ്ചാബ് കിംഗ്സിന്‍റെ പുതിയ പരിശീലകന്‍. 2015 മുതല്‍ 2019വരെയാണ് ബെയ്‌ലിസ് ഇംഗ്ലണ്ടിന്‍റെ പരിശീലകനായിരുന്നത്.
2019ലാണ് ഇംഗ്ലണ്ട് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. 2007 മുതല്‍ 2011വരെ ശ്രീലങ്കയുടെയും പരിശീലകനായിരുന്നു ബെയ്‌ലിസിന് കീഴിലാണ് 2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയത്. പഞ്ചാബ് കിംഗ്സിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രതിഭാധനരായ പഞ്ചാബ് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ബെയ്‌ലിസ് പറഞ്ഞു.
2012-2014 സീസണിലാണ് ബെയ്‌ലിസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ് പരിശീലകനായിരുന്നത്. ഇതില്‍ 2012ലും 2014ലും കൊല്‍ക്കത്തക്ക് കിരീടം സമ്മാനിക്കാന്‍ ബെയ്‌ലിസിനായി. 2020-21 സീസണില്‍ ഹൈദരാബാദിനെ പരിശീലിപ്പിച്ചു. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് കഴിഞ്ഞ മാസം അനിൽ കുംബ്ലെയെ പഞ്ചാബ് കിംഗ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്.
Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മൂന്ന് വര്‍ഷത്തോളം പഞ്ചാബ് കിംഗ്സിനെ പരിശീലിപ്പിച്ച കുംബ്ലെക്ക് പക്ഷെ മൂന്ന് സീസണില്‍ ഒന്നില്‍ പോലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ, ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ പഞ്ചാബ് പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പരിശീലകനെന്ന നിലയില്‍ കഴിവുതെളിയിച്ച ബെയ്‌ലിസിനെ തന്നെ നിയോഗിക്കാന്‍ പഞ്ചാബ് തയ്യാറാവുകയായിരുന്നു.
? New Coach Alert ?
IPL winner ✅
ODI World Cup winner ✅
CLT20 winner ✅Here's wishing a very warm welcome to our new Head Coach, Trevor Bayliss. ?
Here's looking forward to a successful partnership! ?#PunjabKings #SaddaPunjab #TrevorBayliss #HeadCoach pic.twitter.com/UKdKi2Lefi
— Punjab Kings (@PunjabKingsIPL) September 16, 2022
Post Your Comments