Latest NewsCricketNewsSports

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

മുംബൈ: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഒഫീഷ്യൽ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ട്വിറ്ററിലെ‍ പ്രൊഫൈൽ ചിത്രവും പേരും മാറ്റി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പകരം ‘Bored Ape Yacht Club’എന്നാണ് പ്രൊഫൈലിലെ പേര് മാറ്റിയത്. ഇത് രണ്ടാം തവണയാണ് ആര്‍സിബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്.

എന്‍എഫ്ടിയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ആര്‍സിബിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് അരാധകരാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ആര്‍സിബി അദികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ട്വിറ്റര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണെന്നും അക്കൗണ്ട് ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നും ആര്‍സിബി വ്യക്തമാക്കി.

Read Also:- സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണം: ഹൈക്കോടതി

ആര്‍സിബി അക്കൗണ്ടില്‍ നിന്ന് ഇന്ന് വരുന്ന ട്വീറ്റുകള്‍ക്കോ റീ ട്വീറ്റുകള്‍ക്കോ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും സംഭവത്തില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ആര്‍സിബി അധികൃതര്‍ വ്യക്തമാക്കി. ട്വിറ്റര്‍ ടീമുമായി ചേര്‍ന്ന് അക്കൗണ്ടിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button