അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍. ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തകര്‍ത്തത്. ജോസ് ബട്‌ലറുടെ സെഞ്ച്വറിയാണ് (106*) രാജസ്ഥാന് ജയമൊരുക്കിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാംഗ്ലൂർ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രജത് പടിദാറിന്റെ(58) ഇന്നിംഗ്‌സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
Read Also:- ആരോഗ്യത്തിനും സൗന്ദര്യത്തിനും ‘ഗ്രീന്‍ ടീ’
അതേസമയം, സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‍ലർ ഉറപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സെഞ്ച്വറിയോടെ രാജസ്ഥാൻ ഓപ്പണർക്ക് നിലവിൽ 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെഎൽ രാഹുലിന് 616 റൺസാണുള്ളത്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ ആരുമില്ല.
Post Your Comments