മുംബൈ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ നേരിടാനിരിക്കുന്ന ബാംഗ്ലൂരിന് കനത്ത തിരിച്ചടി. സൂപ്പർ താരം ദിനേശ് കാർത്തിക് ഐപിഎൽ നിയമങ്ങൾ തെറ്റിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. ലെവൽ 1 പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തിരിക്കുന്നത്.
ഈ സീസണിൽ ഒരുപാട് താരങ്ങൾ സമാനമായ കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ‘ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.3 പ്രകാരം ലെവൽ 1 കുറ്റം കാർത്തിക് സമ്മതിക്കുകയും തെറ്റ് അംഗീകരിക്കുകയും ചെയ്തു,’ ഐപിഎൽ പ്രസ്താവനയിൽ പറഞ്ഞു.
Read Also:- വിട്ടുമാറാത്ത തുമ്മലിന് വീട്ടിൽ പരീക്ഷിക്കാവുന്ന ഒറ്റമൂലികള്‍
പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണെന്ന് ഐപിഎൽ പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ തന്നെ ശിക്ഷ ശാസനയിൽ ഒതുങ്ങാനാണ് സാധ്യത.
Post Your Comments