അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30ന് അഹമ്മദാബാദിലാണ് മത്സരം. രണ്ടാമത് ബാറ്റ് ചെയ്ത എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജുവിന്.
രണ്ടാം കിരീടം ലക്ഷ്യമിടുന്ന സഞ്ജുവും സംഘവും മികച്ച ഫോമിലാണ്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെ മികച്ച സ്കോർ നേടാനാകും രാജസ്ഥാന്റെ ശ്രമം.
ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു. സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപ്പിച്ചിരുന്നു. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും സഞ്ജുവും സംഘവും ഇറങ്ങുക.
Read Also:- ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും തടയാൻ അയമോദകം
അതേസമയം, രജത് പടിദാറിന്‍റെ തകർപ്പൻ സെഞ്ച്വറി മികവിൽ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ 14 റൺസിന് തോൽപ്പിച്ചാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ കടന്നത്. പടിദാറിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റിന് 207 റണ്‍സ് പടുത്തുയര്‍ത്തി. പടിദാര്‍ 54 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുമടക്കം 112 റണ്‍സുമായി പുറത്താകാതെ നിന്നു.
Post Your Comments