
കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പഴ്സ് കവർന്ന അന്തർസംസ്ഥാന മോഷണസംഘം പൊലീസ് പിടിയിൽ. തമിഴ്നാട് തിരുനെൽവേലി പാമ്പൻ കോവിലിൽ ശാന്തിയെന്ന ജ്യോതി, പാമ്പൻകോവിലിൽ രസികമ്മയെന്ന കാമാക്ഷി എന്നിവരാണ് പിടിയിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്.
തിരുവല്ല ഇടിഞ്ഞില്ലത്തു നിന്ന് കോട്ടയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്ന് 1500 രൂപ അടങ്ങുന്ന പഴ്സ് ഇവർ മോഷ്ടിക്കുകയായിരുന്നു.
Read Also : ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍
തുടർന്ന്, യുവതിയുടെ പരാതിയിൽ, ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണത്തിന് നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments